വ്യാജ അക്കൗണ്ടുകൾ വഴിയുളള അനധികൃത ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകള്‍ക്കെതിരെ ജാഗ്രത പുല൪ത്തണമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

കള്ളപ്പണം വെളുപ്പിക്കുന്നതിനായി സൈബർ കുറ്റവാളികൾ ,മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് സൃഷ്ടിക്കുന്ന അനധികൃത പണമിടപാടുകൾക്കുമെതിരെ, ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റര്‍ മുന്നറിയിപ്പ് നൽകി. 

ഗുജറാത്ത് പോലീസും ആന്ധ്രാപ്രദേശ് പോലീസും അടുത്തിടെ നടത്തിയ രാജ്യവ്യാപക റെയ്ഡുകളിലാണ്   വ്യാജ  അക്കൗണ്ടുകൾ ഉപയോഗിച്ച് അനധികൃത ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ നടത്തിയതായി കണ്ടെത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പൗരന്മാർ അവരുടെ ബാങ്ക് അക്കൗണ്ടുകളോ കമ്പനി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റോ ആർക്കും വിൽക്കുകയോ കൈമാറുകയോ ചെയ്യരുതെന്ന് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റര്‍ മുന്നറിയിപ്പ് നൽകി.


Post a Comment

Previous Post Next Post