കോടതി മൂൻകൂർ ജാമ്യം നിഷേധിച്ച പിപി ദിവ്യ കീഴടങ്ങി.

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ കണ്ണൂര്‍ ജില്ലാ പ‍ഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യ പൊലീസിനുമുന്നിൽ കീഴടങ്ങി. ദിവ്യ കസ്റ്റഡിയിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇപ്പോൾ ദിവ്യയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

കീഴടങ്ങാനെത്തിയപ്പോൾ കണ്ണപുരത്ത് വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു വെന്ന് പൊലീസ് പറയുന്നു.തലശ്ശേരി ജില്ലാ സെഷൻ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ദിവ്യ കീഴടങ്ങിയത്. 

Post a Comment

Previous Post Next Post