ബംഗാൾ ഉൾക്കടലിൽ നാളെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ; സ്ഥിതിഗതികള്‍ നേരിടാന്‍ ഒഡീഷ, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് കേന്ദ്രം.

ബംഗാൾ ഉൾക്കടലിൽ നാളെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒഡീഷയുടെ തീരദേശ ജില്ലകളിൽ  ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ അതിശക്തമായ  മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റ് സാധ്യത കണക്കിലെടുത്ത് സ്ഥിതിഗതികള്‍ നേരിടാന്‍  ഒഡീഷ, പശ്ചിമബംഗാള്‍ സര്‍ക്കാരുകള്‍ക്ക്  എല്ലാ സഹായവും വാഗ്ദാനം ചെയ്ത് കേന്ദ്രം.    ദുരന്ത നിവാരണ മുന്നൊരുക്കങ്ങള്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്ര ചുഴലിക്കാറ്റ് 'ദാന' വ്യാഴാഴ്ചയോടെ  ഒഡീഷയിലെ പുരിക്കും സാഗർ ദ്വീപിനും ഇടയില്‍ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

 തീരദേശ പ്രദേശങ്ങളിൽ താമസിക്കുന്നവരെ വൻതോതിൽ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഒഡീഷ സർക്കാർ ആരംഭിച്ചിട്ടുണ്ട്.  ദുരന്തനിവാരണ സേനയുടെ വിവിധ സംഘങ്ങളെയും തീരദേശ ജില്ലകളില്‍ വിന്യസിക്കും. സംസ്ഥാനത്ത്  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും  തുറന്നു.


Post a Comment

Previous Post Next Post