വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം കടവരാന്തയിൽ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൊയിലാണ്ടി പൊയിൽകാവ് സ്വദേശി സജിത്താണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ സെപ്തംബർ 18 ന് രാവിലെയാണ് അഞ്ജാതനായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴുത്തിൽ തുണി മുറിക്കിയതിനാൽ മരണത്തിൽ ദുരൂഹതയുണ്ടായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മരണം കൊലപാതമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. ബസ് സ്റ്റാൻഡുകളിൽ അന്തിയുറങ്ങുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വടകര സിഐ എൻ. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Post a Comment