പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ഗുണമേന്മയുള്ള ഡ്രൈവിംഗ് പരിശീലനം നൽകുന്നതിനായാണ് സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ.

പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ശാസ്ത്രീയമായി ഗുണമേന്മയുള്ള ഡ്രൈവിംഗ് പരിശീലനം നല്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചതെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ.

തിരുവനന്തപുരത്തെ കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ 30 പേർക്ക് ലൈസൻസ് വിതരണം ചെയ്യുകയായിരുന്നു ഗതാഗതമന്ത്രി. സൊസൈറ്റി ഫോർ എമർജൻസി മെഡിസിന്റെ സഹകരണത്തോടെ 14 ഡിപ്പോകൾ കേന്ദ്രീകരിച്ച് എമർജൻസി മെഡിക്കല്‍ കെയർ യൂണിറ്റുകൾ ആരംഭിക്കാനും തീരുമാനിച്ചതായി KSRTC അറിയിച്ചു.


Post a Comment

Previous Post Next Post