കോഴിക്കോട് ജില്ലയിലെ ചില മാളുകൾ, ആശുപത്രികൾ, തീയറ്ററുകൾ എന്നിവിടങ്ങളിൽ പാർക്കിംഗിനായി പണം ഈടാക്കുന്നതിനെതിരെ ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി യോഗത്തിൽ പരാതി ഉയർന്നു.
സ്വന്തം ചിലവിൽ പാർക്കിംഗ് സജ്ജമാക്കാമെന്ന വ്യവസ്ഥയിൽ ലൈസൻസ് നേടിയിട്ടാണ് പാർക്കിങ്ങിന് അനധികൃതമായി പണം ഈടാക്കുന്നതെന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സക്കരിയ പള്ളിക്കണ്ടി (കൺസ്യൂമർ ഫെഡറേഷൻ ഓഫ് കേരള) ചൂണ്ടിക്കാട്ടി.
ഇത്തരത്തിൽ പണം ഈടാക്കിയുള്ള പാർക്കിംഗിനെതിരെ നടപടിയെടുക്കുമെന്ന് കഴിഞ്ഞ യോഗത്തിൽ തീരുമാനിച്ചെങ്കിലും നടപ്പാക്കിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി, ബീച്ച് ആശുപത്രി പരിസരങ്ങളിലും ഇത്തരത്തിൽ അനധികൃത പാർക്കിംഗ് ഉണ്ട്.
യോഗത്തിൽ ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി ചെയർമാൻ ആയ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഉയർന്ന പരാതികളും അഭിപ്രായങ്ങളും അതാത് വകുപ്പുകൾക്ക് അയച്ചു നൽകുമെന്ന്
എഡിഎം സി മുഹമ്മദ് റഫീഖ് പറഞ്ഞു.
ജില്ലാ സപ്ലൈ ഓഫീസർ കെ കെ മനോജ് കുമാർ, കോഴിക്കോട് സൗത്ത് സിറ്റി റേഷനിങ് ഓഫീസർ ബി അഷ്റഫ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Post a Comment