രാജ്യത്തുടനീളം ഒരേസമയം തിരഞ്ഞെടുപ്പിന് വഴിയൊരുക്കുന്ന 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയം വിശകലനം ചെയ്യുന്നതിനായി രൂപീകരിച്ച ഉന്നതതല സമിതിയുടെ ശിപാർശകൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി.
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ രൂപീകരിച്ച സമിതി, രാഷ്ട്രീയ പാർട്ടികളും വിദഗ്ധരുമുൾപ്പെടെ ഉള്ളവരുമായി ചർച്ച നടത്തിയ ശേഷമാണ് റിപ്പോ൪ട്ട് സമ൪പ്പിച്ചതെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' നടപ്പാക്കുന്നത് രാജ്യത്തെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
Post a Comment