കോഴിക്കോട് വൻ ലഹരിവേട്ട : രണ്ട് പേർ പിടിയിൽ.


കോഴിക്കോട് റെയിൽവെ സ്റ്റേഷന് സമീപം  വച്ച് വിൽപനക്കായി കൊണ്ട് വന്ന  മാരക ലഹരി മരുന്നായ  എം ഡി.എം എ പിടി കൂടി. നരികുനി കണ്ടോത്ത് പാറ സ്വദേശി മനയിൽ തൊടുകയിൽ മുഹമദ് ഷഹ്വാൻ ഇ.സി (33) പുല്ലാളൂർ പുനത്തിൽ ഹൗസിൽ മിജാസ് . പി (28) എന്നിവരെ കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ സുരേഷ് വി യുടെ  നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും, ടൗൺ അസി. കമ്മീഷണർ ടി.കെ അഷ്റഫിൻ്റെ  നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് പിടികൂടി

ഡൽഹിയിൽ നിന്നും ട്രയിൻ മാർഗ്ഗമാണ് ഇവർ കോഴിക്കോട്ടേക്ക് മയക്കുമരുന്ന് കൊണ്ട് വന്നത്. കോഴിക്കോട് ബാലുശ്ശേരി ഭാഗങ്ങൾ കേന്ദ്രീകരിച്ച്  വിൽപനക്കായി കൊണ്ട് വന്ന 481 ഗ്രാം എംഡി എം.എ യാണ് ടൗൺ എസ്.ഐ മുഹമദ്ദ് സിയാദിൻ്റെ  പരിശോധയിൽ കണ്ടെടുത്തത് പിടികൂടിയ മയക്കുമരുന്നിന് വിപണിയിൽ പതിനഞ്ച് ലക്ഷം രൂപ വില വരും

ഡൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എസ് ഐ അബ്ദുറഹ്മാൻ കെ,, അനീഷ് മൂസ്സേൻവീട് , അഖിലേഷ് കെ ,  സുനോജ് കാരയിൽ , സരുൺ കുമാർ. പി.കെ,  ലതീഷ് എം.കെ, . ശ്രീശാന്ത് എൻ.കെ , ഷിനോജ് എം അഭിജിത്ത്. പി, അതുൽ ഇ.വി  , ദിനീഷ് പി. കെ, മുഹമദ് മഷ്ഹൂർ കെ.എം ,
ടൗൺ സ്റ്റേഷനിലെ എ.എസ് ഐ മാരായ സബീർ കെ.ടി , ജെയ്ൻ , സൂരജ്, എ എസ്.ഐ സജീവൻ , ബിനിൽ കുമാർ , ജിതേന്ദ്രൻ , പ്രബീഷ് എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post