മലയാളത്തിന്‍റെ പ്രിയ നടി കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം ആലുവയിലെ വീട്ടുവളപ്പിൽ നടന്നു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെ സിനിമ -രാഷ്ട്രീയ സാംസ്കാരിക രംഗത്തുനിന്നും നിരവധി പേരാണ് കവിയൂർ പൊന്നമ്മയ്ക്ക് ആദാരഞ്ജലികൾ അർപ്പിച്ച് വീട്ടിലും പൊതുദർശനം നടന്ന കളമശേരി ടൗൺ ഹാളിലും എത്തിയത്.
മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും പ്രതിനിധീകരിച്ച് മന്ത്രി പി രാജീവ് അന്തിമോപചാരം അർപ്പിച്ചു. എറണാകുളം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെയാണ് കവിയൂര്‍ പൊന്നമ്മ അന്തരിച്ചത്. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്.
Post a Comment