പേജറുകള്‍ വ്യാപകമായി പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ലെബനനില്‍ എട്ട് പേർ കൊല്ലപ്പെടുകയും 2,800 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലബനനിലെ ഇറാൻ അംബാസഡർക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. സ്ഫോടന പരമ്പരയ്ക്കു പിന്നില്‍ ഇസ്രയേലാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ലെബനീസ് സായുധ സംഘടനയായ ഹിസ്ബുള്ള പ്രതികരിച്ചു.
എന്നാല്‍, സംഭവങ്ങളുടെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുത്തിട്ടില്ല. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജ്യത്തെ സുരക്ഷാസാഹചര്യം വിലയിരുത്തി.പേജർ സ്‌ഫോടനങ്ങൾ അത്യന്തം ആശങ്കാജനകമാണെന്ന് ഐക്യരാഷ്ട്രസഭ പ്രതികരിച്ചു. സംഘര്‍ഷ നീക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യുഎന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളോട് അഭ്യര്‍ഥിച്ചു.
Post a Comment