എം-പോക്‌സിൻ്റെ പുതിയ വകഭേദമായ ക്ലേഡ് 1 ബി രാജ്യത്ത് ആദ്യമായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇ യിൽ നിന്ന് കഴിഞ്ഞയാഴ്ച കേരളത്തിൽ എത്തി മലപ്പുറത്ത് ചികിത്സയിലുളള യുവാവിൽ ഈ വകഭേദം കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗി നിരീക്ഷണത്തിലാ ണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, എംപോക്സ് ലക്ഷണങ്ങളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡിൽ നിരീക്ഷണത്തിലായിരുന്ന ആളുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
Post a Comment