യേശു ക്രിസ്തുവിന്റെ ത്യാഗസ്മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലും ക്രിസ്തുവിന്റെ കുരിശു മരണ ത്തിന്റെ സ്മരണകളുമായി പീഡാനുഭവ യാത്ര നടന്നു. വയനാട് മാനന്തവാടി പിലാക്കാവ് സെന്റ് ജോസഫ്‌സ് ദേവാലയത്തിൽ കൂറ്റൻ മരക്കുരിശേന്തി ഇടതൂർന്ന വനങ്ങൾക്കിടയിലൂടെയാണ് കുരിശിന്റെ വഴി ആരംഭിച്ചത്.
കണ്ണൂരിലെ തെക്കി ബസാർ തിരുകുടുംബ ദേവാലയത്തിൽ രാവിലെ നടന്ന തിരു കർമ്മങ്ങൾക്ക് ബിഷപ്പ് ഡോ.അലക്സ് വടക്കുംതല നേതൃത്യം നൽകി. കോഴിക്കോട് താമരശ്ശേരി ചുരത്തിൽ നിന്നാരംഭിച്ച കുരിശ്ശിന്റെ വഴിയ്ക്ക് ഫാദർ തോമസ് തുണ്ടത്തിൽ സി എം ഐ നേത്യത്വം നൽകി. ജില്ലയിലെ മദർ ഓഫ് കത്തിഡ്രലിൽ നിന്നും ആരംഭിച്ച കുരിശിൻ്റെ വഴി യാത്ര മലബാർ ക്രിസ്ത്യൻ കോളെജിന് സമീപമുള്ള സെൻ്റ് ജോസഫ് ദേവാലയത്തിൽ സമാപിച്ചു. കോഴിക്കോട് ബിഷപ്പ് വർഗീസ് ചക്കാലക്കൽ നേതൃത്വം നൽകി.
Post a Comment