തിരഞ്ഞെടുപ്പിനായി ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ വ്യാപകമായി പ്രയോജനപ്പെടുത്താനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ. സ്ഥാനാർത്ഥികൾക്കും, പൊതുജനങ്ങൾക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പ്രക്രിയ ലളിതമാക്കാനായി 27 ആപ്പുകളുടെയും, ഓൺലൈൻ സംവിധാനങ്ങളുടെയും സേവനമാണ് ഉപയോഗിക്കുന്നത്.
ഓൺലൈൻ സുവിധ പോർട്ടലിലൂടെ സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രികയും, സത്യവാങ്മൂലവും സമർപ്പിക്കാം. കൂടാതെ യോഗങ്ങളും, റാലികളും പോലുള്ള പരിപാടികൾക്കായുള്ള അനുമതിയ്ക്കായും പോർട്ടൽ ഉപയോഗിക്കാവുന്നതാണ്. വോട്ടർ ഹെല്‍പ്പ്‍ലൈന്‍ ആപ്പിലൂടെ ജനങ്ങൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുവാനും, പോളിംഗ് ബൂത്ത് സംബന്ധിച്ച വിവരങ്ങൾ തേടാനും, ഇ-എപിക് ഇലക്ഷൻ ഫോട്ടോ ഐഡന്റിറ്റി കാർഡ് ഡൗൺലോഡ് ചെയ്യാനും സാധിക്കും. സി-വിജിൽ ആപ്പിലൂടെ പേര് വെളിപ്പെടുത്താതെ തന്നെ പരാതി നൽകാനും ലംഘനങ്ങൾ റെക്കോർഡ് ചെയ്യാനും, റിപ്പോർട്ട് ചെയ്യാനും, പരിഹരിക്കാനും സാധിക്കും.
Post a Comment