നീറ്റ് ബിരുദാനന്തരപരീക്ഷ ജൂലായ് ഏഴിന് നടത്തുമെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS). പരീക്ഷ മാർച്ച് മൂന്നിന് നടത്തിയേക്കുമെന്ന് പ്രഖ്യാപിച്ച 09.11.2023ലെ നോട്ടീസ് അസാധുവാക്കി പരീക്ഷ ജൂലൈ ഏഴിലേക്ക് പുനക്രമീകരിച്ചതായി NBEMS വ്യക്തമാക്കി.
നീറ്റ് പിജി 2024-ന്റെ ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്നതിനുള്ള കട്ട് ഓഫ് തീയതി ഓഗസ്റ്റ് 15 ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് nbe.edu.in, natboard.edu.in. സന്ദർശിക്കുക.
Post a Comment