ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്കുകൾ നൽകുന്ന മെഡിക്കൽ സ്റ്റോറുകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്കുകൾ നൽകുന്ന മെഡിക്കൽ ഷോപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോർജ്. നിയമ ലംഘനം നടത്തുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്ത് ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗത്തിനെതിരെയും ആന്റി ബയോട്ടിക്കിന്റെ അപകടം സംബന്ധിച്ചും പൊതുജനങ്ങൾക്കും ഔഷധ വ്യാപാരികൾക്കും ബോധവൽക്കരണം നൽകുമെന്നും മന്ത്രി അറിയിച്ചു. ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കുമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.


Post a Comment

Previous Post Next Post