ഇന്ത്യ-മാല്‍ഡീവ്സ് ബന്ധം ശക്തമായി തുടരണമെന്ന ആവശ്യമുന്നയിച്ച് മാല്‍ഡീവ്സിലെ വിവിധ സംഘടനകള്‍.

ഇന്ത്യ-മാല്‍ഡീവ്സ് ബന്ധം ശക്തമായി തുടരണമെന്ന ആവശ്യമുന്നയിച്ച് മാല്‍ഡീവ്സിലെ വിവിധ സംഘടനകള്‍. മാല്‍ഡീവ്സ് മന്ത്രിമാരുടെ വിവാദ പരാമര്‍ശങ്ങള്‍ നിരുത്തരവാദിത്ത പരമാണെന്നും അവര്‍ പ്രതികരിച്ചു. മാല്‍ഡീവ്സ് ബോട്ടിങ് അസോസിയേഷന്‍, വിനോദ സഞ്ചാരമേഖലയിലെ സംഘടനകള്‍, ഹോട്ടല്‍ അസോസിയേഷന്‍, ട്രാവല്‍ ഏജന്‍റുമാരുടെയും ടൂര്‍‌ ഓപ്പറേറ്റര്‍മാരുടെയും സംഘടനകള്‍ എന്നിവയാണ് വിഷയത്തില്‍ രംഗത്തെത്തിയത്.

വിഷയത്തില്‍ മാല്‍ഡീവ്സ് സര്‍ക്കാരിനെതിരെ മുന്‍ വൈസ് പ്രസിഡന്‍റ് അഹമ്മദ് അദീബ് രംഗത്തു വന്നു. ഭരണകക്ഷിയായ പിഎംസി-പിപിഎം സഖ്യത്തില്‍ തീവ്രവാദ സ്വഭാവമുള്ളവരുടെ സാന്നിധ്യം ഉണ്ടെന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ വിദേശകാര്യമന്ത്രി മൂസ സമീറിനെ ഉള്‍പ്പെടെ ചോദ്യം ചെയ്യണമെന്നും ആവശ്യം ഉയര്‍ന്നു.

Post a Comment

Previous Post Next Post