പുതിയ ക്രിമിനല്‍ നിയമങ്ങളുടെ നിര്‍മ്മാണത്തിലൂടെ നീതിന്യായ വ്യവസ്ഥയിൽ അടിസ്ഥാനപരമായ മാറ്റമാണ് ലക്ഷ്യമിടുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജയ്പൂരില്‍ ചേർന്ന ഡി ജി പിമാരുടെയും ഐ ജി പിമാരുടെയും മൂന്നു ദിവസത്തെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
പുതിയ ക്രിമിനല്‍ നിയമങ്ങളുടെ സത്ത സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലേക്ക് എത്തിക്കാന്‍ ഭാവനാപരമായി ചിന്തിക്കണമെന്ന് പ്രധാനമന്ത്രി പോലീസ് മേധാവികളോട് നിര്‍ദ്ദേശിച്ചു. ദണ്ഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിന് പകരം ഇനി ഡാറ്റ ഉപയോഗിച്ചാണ് പോലീസ് പ്രവര്‍ത്തിക്കേണ്ടത്. സ്ത്രീകള്‍ക്ക് എവിടെയും എപ്പോള്‍ വേണമെങ്കിലും നിര്‍ഭയമായി ജോലി ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പാക്കണം. വിവരങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിന് പോലീസ് സ്‌റ്റേഷന്‍ തലത്തില്‍ സാമൂഹിക മാധ്യമം ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
ഇന്ത്യയുടെ ആദ്യ സൗരോര്‍ജ്ജ ദൗത്യമായ ആദിത്യ-എല്‍1 ന്റെ വിജയത്തിലും അറബിക്കടലില്‍ നിന്നും തട്ടിക്കൊണ്ടുപോയ കപ്പലില്‍ നിന്നുള്ള 21 ജീവനക്കാരെ ഇന്ത്യന്‍ നാവികസേന അതിവേഗം രക്ഷപ്പെടുത്തിയതിലും ശ്രീ മോദി അഭിനന്ദനം അറിയിച്ചു. ആഭ്യന്തര മന്ത്രി
അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
Post a Comment