ഐ.എസ്.ആര്‍.ഒ യുടെ അഭിമാന ദൗത്യമായ ഗഗൻയാന്റെ വിക്ഷേപണം അടുത്ത വര്‍ഷം.

അഭിമാന ദൗത്യം ഗഗൻയാൻ 2025-ൽ വിക്ഷേപിക്കാന്‍ ഐഎസ്ആർഒ തയ്യാറെടുക്കുകയാണെന്ന് ബഹിരാകാശ സഹമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. മൂന്നംഗ സംഘത്തെ 400 കിലോമീറ്റർ ഭ്രമണപഥത്തിൽ എത്തിക്കുന്നതാണ് ഗഗൻയാൻ പദ്ധതി. മൂന്ന് ദിവസത്തെ ദൗത്യത്തിനുശേഷം യാത്രികരെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്ന ദൗത്യത്തിന്റെ ഒന്നിലധികം പരീക്ഷണങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.


Post a Comment

Previous Post Next Post