നടനും മുൻ രാജ്യസഭാംഗവുമായ ബി.ജെ.പി നേതാവ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിൽ എത്തിയേക്കും. ജനുവരി 17നാണ് വിവാഹ ചടങ്ങ്. തൃശൂർ സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി.
കല്യാണ മണ്ഡപങ്ങളും പരിശോധിച്ചു. സുരേഷ് ഗോപി, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവരും ഉണ്ടായിരുന്നു. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡും പരിശോധിച്ചു. സുരക്ഷ സംബന്ധിച്ച വിശദമായ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറും. ഉപരാഷ്ട്രപതിയും ചടങ്ങിൽ പങ്കെടുക്കുമെന്ന് സംസാരമുണ്ട്. നേരത്തെ സുരേഷ് ഗോപിയും കുടുംബവും പ്രധാനമന്ത്രിയെ നേരിൽ കണ്ട് വിവാഹ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.
Post a Comment