കെഎസ്ആർടിസിയിൽ രണ്ട് ഗഡുക്കളായി ശമ്പളം നൽകാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നൽകി.

കെഎസ്ആർടിസിയിൽ രണ്ട് ഗഡുക്കളായി ശമ്പളം നൽകാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നൽകി. ഒറ്റ ഗഡുവായി  എല്ലാമാസവും പത്താം തീയതിക്കുള്ളിൽ ശമ്പളം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. 
ആദ്യ ഗഡു പത്താം തീയതിക്ക് മുൻപും രണ്ടാമത്തെ ഗഡു ഇരുപതാം തീയതിക്കുള്ളിലും നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. കെഎസ്ആർടിസിയുടെ മോശം സാമ്പത്തിക നില കൂടി പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

Post a Comment

Previous Post Next Post