അയോധ്യയിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ അയോധ്യയിലെ തയ്യാറെടുപ്പുകൾ വിലയിരുത്തി. ശ്രീരാമഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ എല്ലാ സഹായങ്ങളും നൽകുമെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

 പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി അയോധ്യയിൽ സൗരോർജ്ജ ടൂറിസ്റ്റ് ബോട്ട് സർവ്വീസുകൾ ആരംഭിച്ചു. ലഖ്നൗ, വാരാണസി, പ്രയാഗ് രാജ്, ഗൊരഖ്പൂർ തുടങ്ങിയ നഗരങ്ങളിൽ നിന്ന് ദർശനത്തിന് എത്തുന്നവർക്കായി ഹരിത ഇടനാഴി സജ്ജമാക്കിയിട്ടുണ്ട്.

അതേസമയം പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾക്കായി ഇന്ന് മുതൽ 22-ാം തീയതിവരെ രാംലല്ല ദർശനം ഉണ്ടാകില്ല. ഇന്നലെ ആയിരങ്ങളാണ് ദർശനത്തിനായി എത്തിയത്. അയോധ്യയിലെമ്പാടും ഉത്സവസമാനമായ അന്തരീക്ഷമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സന്യാസിമാരും ഭക്തരും എത്തിക്കൊണ്ടിരിക്കുന്നു.


Post a Comment

Previous Post Next Post