രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനം ഫെബ്രുവരി 2 മുതൽ മാർച്ച് 31 വരെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. തിങ്കളാഴ്ച ഒഴികെ ആഴ്ചയിലെ ആറ് ദിവസം ഉദ്യാനം സന്ദർശിക്കാം. നിശ്ചിത തീയതികളിൽ പ്രത്യേക വിഭാഗങ്ങൾക്ക് മാത്രമായും പ്രവേശനം ഉണ്ട്.
ഫെബ്രുവരി 22-ന് ഭിന്നശേഷിക്കാർക്കും 23-ന് പ്രതിരോധം, അർദ്ധസൈനിക, പോലീസ് സേനാംഗങ്ങൾക്കും, മാർച്ച് 1-ന് സ്ത്രീകൾക്കും ആദിവാസി വനിതാ സ്വയം സഹായ സംഘങ്ങൾക്കും, 5-ന് അനാഥാലയങ്ങളിലെ കുട്ടികൾക്കും ആയിരിക്കും പ്രവേശനം.
Post a Comment