കളിക്കാരനായും കോച്ചായും ഫിഫ ലോകകപ്പ് ഏറ്റുവാങ്ങിയ ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് മരണവിവരം പുറത്തുവന്നത്. ബെക്കന്‍ ബോവറുടെ നേതൃത്വത്തില്‍ 1974 ലോകകപ്പില്‍ വെസ്റ്റ് ജര്‍മ്മനി കിരീടം നേടി.
ഫൈനലില്‍ നെതര്‍ലന്‍ഡ്സിനെ തോല്‍പ്പിച്ചു. 1990-ല്‍ ബെക്കന്‍ ബോവര്‍ പരിശീലിപ്പിച്ച ടീം അര്‍ജന്റീനയെ തോല്‍പ്പിച്ച് ലോകജേതാക്കളായി. ഇതോടെ കളിക്കാരനായും കോച്ചായും ലോകകിരീടം നേടുന്ന രണ്ടാമത്തെയാളുമായി.
Post a Comment