സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത യുവജനങ്ങളില്‍ അധികവും 36 നും 40 നും ഇടയില്‍ പ്രായമുള്ളവരെന്ന് യുവജന കമ്മീഷന്റെ റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത യുവജനങ്ങളില്‍ അധികവും 36 നും 40 നും ഇടയില്‍ പ്രായമുള്ളവരെന്ന് യുവജന കമ്മീഷന്റെ റിപ്പോര്‍ട്ട്. തൊഴില്‍ ഇല്ലാത്തവരെക്കാള്‍ ജോലി ചെയ്യുന്നവരാണ് സ്വയം ജീവനൊടുക്കിയിട്ടുള്ളത്. മദ്യം, ലഹരിമരുന്ന്, മറ്റ് ലഹരി വസ്തുക്കള്‍ തുടങ്ങിയവ ഉപയോഗിക്കുന്നവരാണ് ആത്മഹത്യ ചെയ്തവരില്‍ കൂടുതല്‍.

73.3 ശതമാനം പേരുടെ കുടുംബാംഗങ്ങളും അതിന്റെ ആഘാതത്തില്‍ തുടരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചു വര്‍ഷത്തിനിടെയുള്ള 800 ഓളം ആത്മഹത്യകള്‍ സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജര്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറി.


Post a Comment

Previous Post Next Post