അസാധാരണ നേട്ടങ്ങള്‍ സ്വന്തമാക്കിയ രാജ്യത്തെ 19 കുട്ടികള്‍ക്ക് 2024ലെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം.


ഈ വര്‍ഷത്തെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരങ്ങൾ ഈ മാസം 22ന് ന്യൂഡൽഹിയിൽ രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. കല, സാംസ്‌കാരികം, ധീരത, നൂതനത്വം, സാമൂഹിക സേവനം, കായികം എന്നീ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച 19 കുട്ടികൾക്കാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുക. 5 മുതൽ 18 വയസ്സ് വരെ പ്രായമുള്ള ഒമ്പത് ആൺകുട്ടികളും പത്ത് പെൺകുട്ടികളുമാണ് പുരസ്‌കാരത്തിന് അർഹരായത്. ജനുവരി 23 ന് പുരസ്കാര ജേതാക്കളായ കുട്ടികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിക്കും.


Post a Comment

Previous Post Next Post