വിനോദസഞ്ചാരമേഖലയില്‍ ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാണ് കേരളമെന്നും, സംസ്ഥാനത്തെ റോഡുകളുടെ വികസനം ടൂറിസം രംഗത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തിലെ 1,464 കോടി രൂപയുടെ 12 ദേശീയ പാതാ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം. കാസര്‍ഗോഡ് നടന്ന ചടങ്ങില്‍ ശ്രീ ഗഡ്കരി ഓണ്‍ലൈനായാണ് പങ്കെടുത്തത്.
കൊച്ചി - ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ-ബോഡിമെട്ട് റോഡും, ചെറുതോണി പുതിയ പാലവും അദ്ദേഹം നാടിന് സമർപ്പിച്ചു. നവീകരിച്ച കോഴിക്കോട്- പാലക്കാട് ദേശീയപാതയുടെ ഉദ്‌ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.
ഏഴ് ദേശീയ പാതാ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും അദ്ദേഹം ചടങ്ങില്‍ നിര്‍വഹിച്ചു. കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍, സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment