SFA അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ ഇന്ന് അഭിലാഷ് എഫ്സി കുപ്പൂത്ത്, ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടുമായി ഏറ്റുമുട്ടും.

കൂരാച്ചുണ്ട് സെയ്‌ന്റ് തോമസ് മൈതാനത്ത് സാന്തോം  ഫുട്‌ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന് വരുന്ന അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിലെ നാലാം മത്സരത്തിൽ യൂറോ സ്പോർട്സ് പടന്നയെ 3-1സ്കോറിന് പരാജയപ്പെടുത്തി റോയൽ ട്രാവൽസ് കോഴിക്കോട് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഇന്ന് നടക്കുന്ന മത്സരത്തിൽ അഭിലാഷ് എഫ്സി കുപ്പൂത്ത്, ലിൻഷാ മണ്ണാർക്കാടുമായി ഏറ്റുമുട്ടും.

കൂരാച്ചുണ്ട് UP സ്കൂൾ ഹെഡ്മാസ്റ്റർ ബിജു മാത്യു ,ഹൈസ്കൂൾ PTA പ്രസിഡന്റ്‌ സണ്ണി എമ്പ്രയിൽ, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്‌ 13-)o വാർഡ് അംഗം വിജയൻ കിഴക്കയിൽ മീത്തൽ, തങ്കച്ചൻ കരിമ്പനകുഴി
എന്നിവർ ടീം അംഗങ്ങളെ പരിചയപ്പെട്ടു.

റോയൽ ട്രാവൽസ് കോഴിക്കോടിന്റെ മിന്നും താരം ഇസ്മായിൽ മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്‌ അംഗം വിജയൻ കിഴക്കയിൽമീത്തൽ MAN OF THE MATCH പുരസ്‌കാരം കൈമാറി.

Post a Comment

Previous Post Next Post