ആശമാർക്കുള്ള പ്ലസ്ടു തുല്യത രജിസ്ട്രേഷൻ ക്യാമ്പയിൻ ആരംഭിച്ചു.


ജില്ലയിലെ ആശമാരെ പ്ലസ്ടു യോഗ്യതയുള്ളവരായി മാറ്റുക എന്ന ലക്ഷ്യത്തോടെ ജില്ലാ സാക്ഷരതമിഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പ്ലസ്ടു തുല്യത രജിസ്ട്രേഷൻ ക്യാമ്പയിൻ ജില്ലയിൽ ആരംഭിച്ചു. ജില്ലാ സാക്ഷരത മിഷനിൽ നടന്ന ചടങ്ങിൽ ആദ്യഘട്ടത്തിൽ 78 ആശമാർ രെജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചു.

ആകെ 119 ആശമാരാണ് ജില്ലയിൽ പരീക്ഷ എഴുതാൻ സന്നദ്ധരായിട്ടുള്ളത്. മൂന്ന് മേഖലകളിലായി ക്ലാസുകൾ സംഘടിപ്പിച്ച് പരീക്ഷക്ക്‌ തയ്യാറാക്കുകയാണ് ലക്ഷ്യം. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം സാക്ഷരതമിഷൻ ജില്ല കോഓർഡിനേറ്റർ ശ്രീ. പ്രശാന്ത് നിർവഹിച്ചു. ജില്ല ആശ കോഓർഡിനേറ്റർ ശ്രീ. ഷൈനു. പി സി, ഷെമിത എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post