കാലാവസ്ഥയിൽ മാറ്റം വന്നതോടെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വീട്ടിൽ നിന്നും തുടങ്ങാം. ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനിക്ക് കാരണം. മനുഷ്യരിൽ രോഗാണു പ്രവേശിക്കുന്നത് മുതൽ രോഗലക്ഷണങ്ങൾ കാണിക്കുന്നത് വരെയുള്ള സമയ ദൈർഘ്യം 5 -8 ദിവസമാണ്. ഡെങ്കി രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക. ഡെങ്കി കൊതുകുകളുടെ പ്രതിരോധത്തിന് കൊതുകുമുട്ടയിട്ട് വളരുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുക.
ഡെങ്കിപ്പനി രോഗലക്ഷണങ്ങൾ:
1. തീവ്രമായ പനി
2. കടുത്ത തലവേദന
3. കണ്ണുകൾക്ക് പിന്നിൽ വേദന
4. പേശികളിലും സന്ധികളും വേദന
5. നെഞ്ചിലും മുഖത്തും അഞ്ചാം പനിപോലെ തൊലിപ്പുറത്ത് ചുവന്ന തടിപ്പുകൾ
6. ഓക്കാനവും ഛർദ്ദിയും
Post a Comment