കണ്ണൻ കടവ് ജിഎഫ്‌ എൽപി സ്കൂളിന് കുഴൽ കിണർ നിർമിച്ചു നൽകി.

കാപ്പാട് : സ്കൂളിലെ വെള്ളം ഉപയോഗശൂന്യ മായതിനാൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ശുദ്ധ ജലം ലഭ്യമാക്കാൻ  കണ്ണൻ കടവ് ജി എഫ് എൽ പി സ്കൂളിന് റിയാദ് കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി കുഴൽ കിണർ നിർമിച്ചു നൽകി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രെട്ടറി ടി ടി ഇസ്മായിൽ നിർവഹിച്ചു.

ചടങ്ങിൽ ബ്ലോക്ക് മെമ്പർ എംപി മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ എടി ബിജു, ടി വി ചന്ദ്രഹാസൻ
ആലി കോയ തെക്കെയിൽ എസി പ്രജുമോൻ, പി കെ ഇമ്പിച്ചി അഹമ്മദ്, പിടി എ പ്രസിഡന്റ്‌ പിപി ശരണ്യ, പി പി വാണി, പിപി ജ്യോതി എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ സ്വാഗതവും ടീച്ചർ നന്ദ കുമാർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post