മിഗ്ജാം ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ചെന്നൈയില്‍ കനത്തമഴ. തെക്കന്‍ ആന്ധ്രയില്‍ ജാഗ്രതാ നിര്‍ദ്ദേശം.

മിഗ്ജാം ചുഴലിക്കാറ്റ്  തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച്  തെക്കന്‍ ആന്ധ്രാപ്രദേശ്, വടക്കന്‍ തമിഴ്‌നാട് തീരത്തിനു സമീപം ചെന്നൈയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ എത്തി. ആന്ധ്രാപ്രദേശ്, വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളില്‍ ചുമന്ന ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.

കനത്ത മഴയുടെ സാഹചര്യത്തില്‍ ചെന്നൈ വിമാനത്താവളം രാത്രി 11 വരെ അടച്ചു. മിക്കട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് എന്നീ ജില്ലകളില്‍ തമിഴ്‌നാട് സർക്കാർ നാളെ പൊതു അവധി പ്രഖ്യാപിച്ചു. ചെന്നൈയിലെ റോഡുകൾ വെള്ളത്തിനടിയിലാണ്. 

Post a Comment

Previous Post Next Post