കോഴിക്കോട്: ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ലോക എയ്ഡ്‌സ് ദിനം ജില്ലാതല ദിനാചരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടി ജില്ലാ കളക്ടർ ശ്രീ. സ്നേഹിൽ കുമാർ സിംഗ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജേന്ദ്രൻ എൻ അധ്യക്ഷത വഹിച്ചു.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി കെ എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഐ.എം.എ. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഡോ. രാജു ബലറാം മുഖ്യാതിഥിയായ ചടങ്ങിൽ ജില്ലാ എയ്ഡ്സ് & ടി ബി നിയന്ത്രണ ഓഫീസർ ഡോ. നവ്യ ജെ. തൈക്കാട്ടിൽ സ്വാഗതം പറയുകയും ജില്ലാ ഇൻഫർമേഷൻ ഓഫീസർ ശ്രീ അബ്ദുൽ കരീം സിപി, സാക്ഷരതാ മിഷൻ ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ശ്രീ പി. പ്രശാന്ത് കുമാർ, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോർഡിനേറ്റർ ശ്രീ സനൂപ് സി , ടെക്നിക്കൽ അസിസ്റ്റന്റ് (ജില്ലാ മെഡിക്കൽ ഓഫീസ്) ശ്രീ ശംഭു ഡി.കെ., ക്ലസ്റ്റർ പ്രോഗ്രാം മാനേജർ DISHA KSACS ശ്രീ പ്രിൻസ് എം ജോർജ്, കേരള ബ്ലഡ് ഡോണേഴ്സ് ഫോറം ശ്രീ പി കെ നളിനാക്ഷൻ, കെയർ ആൻഡ് സപ്പോർട്ട് സെന്റർ കോഡിനേറ്റർ ശ്രീമതി ബോബി സാബു എന്നിവർ ആശംസ അറിയിച്ചു.
ജില്ലാ ഡെപ്യൂട്ടി ഇൻഫർമേഷൻ ആൻഡ് മീഡിയ ഓഫീസർ ശ്രീമതി ഷാലിമ ടി ചടങ്ങിൽ നന്ദി പറഞ്ഞു . ജില്ലാ എയ്ഡ്സ് & ടി ബി നിയന്ത്രണ ഓഫീസർ ഡോ. നവ്യാ ജെ തൈക്കാട്ടിൽ എച്ച്ഐവി എയ്ഡ്‌സും സമൂഹവും എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. ജില്ലാ സാക്ഷരതാ മിഷനുമായി ചേർന്ന് മിഷന്റെ പഠിതാക്കൾക്കായി പ്രബന്ധ രചനാ മത്സരവും അതിൽ വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ചടങ്ങിൽ സമ്മാനവും സർട്ടിഫിക്കറ്റും നൽകി.
രാവിലെ 9 30 ന് എരഞ്ഞിപ്പാലത്ത് നിന്നും സിവിൽ സ്റ്റേഷൻ വരെ നടത്തിയ ബോധവത്കരണ റാലി സബ് കളക്ടർ ശ്രീമതി. ചെൽസാസിനി വി ഐഎഎസ് ഫ്ലാഗ് ഓഫ് ചെയ്തു. റാലിയിൽ ആശ പ്രവർത്തകർ, നെഹ്‌റു യുവകേന്ദ്ര, നഴ്സിംഗ് വിദ്യാർത്ഥികൾ, സ്റ്റുഡൻസ് പോലീസ് കേഡറ്റ് , ജില്ലാ സാക്ഷരതാ മിഷൻ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സുരക്ഷാ പ്രൊജക്റ്റ് അംഗങ്ങൾ, പോസിറ്റീവ് നെറ്റ്‌വർക്ക് അംഗങ്ങൾ തുടങ്ങി 400 ഓളം ആളുകൾ പങ്കെടുത്തു.
ഉത്ഘാടന പരിപാടിക്കു ശേഷം വേദിയിൽ ദേവഗിരി കോളേജ്, ഹോളിക്രോസ് കോളേജ് എന്നിവർ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. മജീഷ്യൻ ശരവണൻ പാലക്കാട് അവതരിപ്പിച്ച HIV/AIDS ബോധവൽക്കരണ മാജിക് ഷോ, ഹെൽത്ത് ട്രെയിനിങ് സെന്റർ മലാപ്പറമ്പ് അവതരിപ്പിച്ച മൈം ഷോ, എസ്. എൻ. ജി. കോളേജ് ചേളന്നൂർ അവതരിപ്പിച്ച ലഘുനാടകം എന്നിവയും ഉണ്ടായിരുന്നു.
വൈകിട്ട് പുതിയ ബസ്റ്റാന്റിൽ വെച്ച് എച് ഐ വി അണുബാധിതർക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള ബ്ലഡ് ഡോണോർസ് ഫോറം കോഴിക്കോട് സിറ്റിയുമായി ചേർന്ന് മെഴുകുതിരി തെളിയിക്കൽ പരിപാടിയും നടത്തി.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും പാളയം, വടകര, കൊയിലാണ്ടി ബസ് സ്റ്റാന്റുകളിലും മാനാഞ്ചിറ മൈതാനത്തും ബോധവല്കരണ പ്രദർശനങ്ങൾ നടത്തി.
കോഴിക്കോട് ബീച്ചിൽ വുമൺ ഐ എം എ യുമായി ചേർന്ന് ലോക എയ്ഡ്സ് ദിന സന്ദേശങ്ങളടങ്ങിയ ബലൂൺ കാമ്പയിനും വാക്കത്തോണും നടത്തി.
Post a Comment