10, 12 ക്ലാസ് പരീക്ഷകളില്‍ ഇനി മുതല്‍ ഡിവിഷന്‍, ഡിസ്റ്റിംഗ്ഷന്‍ പ്രഖ്യാപനം ഉണ്ടാകില്ലെന്ന് സിബിഎസ്ഇ. വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ശതമാനം പ്രഖ്യാപിക്കില്ലെന്നും ബോര്‍ഡ്, വിജ്ഞാപനത്തില്‍ വ്യക്തമാക്കി. മാര്‍ക്ക് ശതമാനം കണക്കാക്കുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കണമെന്ന അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇത്.
അഞ്ചില്‍ കൂടുതല്‍ വിഷയങ്ങള്‍ എടുത്തിട്ടുള്ള പരീക്ഷാര്‍ത്ഥികളുടെ ഫലത്തിലെ മികച്ച അഞ്ച് വിഷയങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അധികാരം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കോ തൊഴില്‍ദാതാക്കള്‍ക്കോ ആയിരിക്കുമെന്നും ബോര്‍ഡ് അറിയിച്ചു.
Post a Comment