പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് തുടക്കമായി. 15 ദിവസത്തെ സമ്മേളനത്തില്‍ 21 ബില്ലുകള്‍ പരിഗണിക്കും.

പാര്‍ലമെന്റിന്റെ  ശീതകാല സമ്മേളനത്തിനു തുടക്കമായി. ഡിസംബര്‍ 22 വരെ  നീളുന്ന ശീതകാല സമ്മേളനത്തിൽ 19 ദിവസങ്ങളിലായി 15 സിറ്റിങ്ങുകൾ ഉണ്ടായിരിക്കും. മൊത്തം 21 ബില്ലുകളാണ് പരിഗണിക്കുന്നത്. കേന്ദ്ര സര്‍വ്വകലാശാല നിയമഭേദഗതി ബില്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ലോക്സഭയില്‍ അവതരിപ്പിച്ചു.

 രാജ്യസഭ പാസാക്കിയ 1961 ലെ അഭിഭാഷക നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ മന്ത്രി അർജുൻ റാം മേഘ്‌വാൾ ലോക് സഭയിൽ അവതരിപ്പിക്കും. തപാൽ ഓഫീസുമായി ബന്ധപ്പെട്ട നിയമം ഏകീകരിക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനുമുള്ള ബിൽ  രാജ്യസഭയുടെ  പരിഗണനയിൽ വരും. 

മന്ത്രി അശ്വിനി വൈഷ്ണവ് ബിൽ അവതരിപ്പിക്കും. ടിഎംസി എംപി മഹുവ മൊയ്‌ത്രയ്‌ക്കെതിരായ ചോദ്യത്തിന്  പണം സംബന്ധിച്ച എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ലോക്‌സഭയിൽ അവതരിപ്പിക്കും.

Post a Comment

Previous Post Next Post