കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ കെ.എ.ഫ്രാൻസിസ് അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ തൃശൂരിൽ മകളുടെ വസതിയിലായിരുന്നു അന്ത്യം. ഇന്നു രാവിലെ 10 മുതൽ തൃശൂർ ലളിതകലാ അക്കാദമിയിലെ പൊതുദർശനത്തിനു ശേഷം നാളെ കോട്ടയത്തു സംസ്കാരം നടക്കും.
Post a Comment