ഉത്തർപ്രദേശിലെ അയോധ്യയിൽ ദീപാവലിയോടനുബന്ധിച്ചുള്ള പ്രശസ്തമായ 'ദീപോത്സവം'. അയോധ്യയിലെ 51 ഘട്ടുകളിൽ 21 ലക്ഷം ദീപങ്ങൾ തെളിയിച്ച് ആറാമത്തെ ഗിന്നസ് ലോക റെക്കോർഡാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുന്നു.
ആഘോഷത്തിന്റെ ഭാഗമായി ശ്രീരാമജന്മഭൂമി പാത വിവിധതരം പൂക്കൾ കൊണ്ട് അലങ്കരിച്ചു. "ഹോളി അയോധ്യ" മൊബൈൽ ആപ്പ് വഴി ലോകമെമ്പാടുമുള്ള ആളുകൾക്ക് അയോധ്യയുടെ ദീപോത്സവത്തിൽ ഓൺലൈനായി പങ്കെടുക്കാന്‍ അവസരമൊരുക്കിട്ടുണ്ട്.
Post a Comment