സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

ബംഗാൾ ഉൾക്കടലിൽ നിന്നും വീശുന്ന വടക്ക് കിഴക്കൻ കാറ്റിന്റെ ഫലമായി ഈ മാസം 18 വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത.14,15 തീയതികളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഈ മാസം 16 ഓടെ ശക്തിപ്രാപിച്ച്  മധ്യബംഗാൾ ഉൾകടലിൽ തീവ്ര ന്യൂനമർദ്ദമായി മാറുമെന്നും മുന്നറിയിപ്പുണ്ട്.


Post a Comment

Previous Post Next Post