സ്വന്തം ഉടമസ്ഥതയിലുള്ള സ്കൂളിനെതിരെ സമരം നയിച്ച നിശ്ചയധാർഡ്യമുള്ള ധീരമായ പാരമ്പര്യമുള്ള 59 കളിൽ കേരള നിയമസഭയിലെ ഗർജിക്കുന്ന സിംഹമായ പരേതാനായ പി.ഗോപാലൻ എം.എൽ എ യുടെ പിൻ തലമുറക്കാണ് ഈ കാവുതീയ മഹാസഭ എന്നത് ഏറെ അഭിമാനകരമാണ് എന്ന് കെ.മുരളീധരൻ എം.പി. പറഞ്ഞു.
കരുവണ്ണൂരിൽ കാവുതീയ്യ മഹാസഭ മൂന്നാം സംസ്ഥാന സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നീട് അങ്ങോട്ട് കാവുതീയ്യ സമൂഹത്തിന് എവിടെയും പ്രാതപ്രാതിനിധ്യം കിട്ടിയില്ല എന്നത് ഏറെ വേദ കരമാണെന്ന് അദ്ദേഹം തുടർന്നു. ചടങ്ങിൽ കെ.എം.എസ് സംസ്ഥാന സെക്രട്ടരി സത്യൻ കരുവണ്ണൂർ അദ്ധ്വ ക്ഷത വഹിച്ചു. എം.ബി.സി.എഫ് സംസ്ഥാന സെക്രട്ടരി ഷാജി പയ്യന്നൂർ മുഖ്യപ്രഭാഷണം നടത്തി. കാവു തീയ്യർ ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ മാതൃഭൂമി മുൻ ലേഖകൻ ശ്രീകു വെങ്ങര ക്ലാസ് നയിച്ചു.
ചന്ദ്രൻ മഞ്ചക്കൽ, കെ. പ്രസാദ്, രാജേഷ് കുന്നുമ്മൽ, പ്രീജ വാണിമേൽ, വിദ്യാധരൻ പയ്യന്നൂർ, ഗുഹ രാജ് മലപ്പുറം, ഗീരീഷ് കുന്ദമംഗലം, മിഷ പച്ചോളി , ഇബുഭാസ്കരൻ, ലീന അനിൽ, സന്തോഷ് തച്ചംകുന്ന്, സോണി വാണിമേൽ, എന്നിവർ ആശംസ നേർന്നു. തുടർന്ന് കുടുബ സംഗമവും സ്കോളർഷിപ്പു വിതരണവും നടന്നു മോഹനൻ കെല്ലം സ്വാഗതവും ശ്രീജിത്ത് ചെറുവണ്ണൂർ നന്ദിയും പറഞ്ഞു
Post a Comment