താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു അപകടം.

താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു. രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്. വയനാട് സ്വദേശികൾ ഒൻപതുപേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

കാർ തുറക്കാൻ സാധിക്കാത്തതിനാൽ മുക്കത്ത് നിന്ന് അഗ്നിശമനസേന എത്തിയിട്ടുണ്ട്. പൊലീസും സന്നദ്ധ പ്രവർത്തകരും സ്ഥലത്തുണ്ട്.

Post a Comment

Previous Post Next Post