കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ.

ഗതാഗതം തടസ്സപ്പെടും

ഫറോക്ക് പഴയപാലത്തിന്റ വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനാൽ ഡിസംബർ ഒന്നിന് രാവിലെ ഒമ്പത് മണി മുതൽ ഡിസംബർ അഞ്ചിന് രാത്രി 12 മണി വരെ ഗതാഗതം  പൂർണ്ണമായും തടസ്സപ്പെടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

മെറിറ്റോറിയസ് സ്‌കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് കോർപ്പറേഷന്റെ 2023-  24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിലെ കോർപ്പറേഷൻ പരിധിയിൽ സ്ഥിരതാമസക്കാരായ നടപ്പ് അധ്യയന വർഷത്തെ വിദ്യാർഥികളിൽ നിന്ന് മെറിറ്റോറിയസ് സ്‌കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഐ ടി ഐ, പോളിടെക്നിക്, ഡിഗ്രി, പിജി, എൻജിനീയറിങ്, മെഡിക്കൽ തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്നവർ ആയിരിക്കണം. അപേക്ഷയോടൊപ്പം ജാതി, വരുമാനം, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ആധാർ പകർപ്പ്, ബാങ്ക് പാസ്ബുക്ക് കോപ്പി, രണ്ടു ഫോട്ടോ എന്നിവ സഹിതം ഡിസംബർ 10 നകം കോഴിക്കോട് കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 8547630149.

അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് തസ്തികയിലേക്ക് ബി കോം ബിരുദവും പി.ജി.ഡി.സി.എയുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ അഞ്ചിന് വൈകുന്നേരം അഞ്ച് മണി. ഫോൺ - 0495-2260944.

ക്വട്ടേഷൻ ക്ഷണിച്ചു

കേരള മാരിടൈം ബോർഡിന്റെ കീഴിലുള്ള കോഴിക്കോട് തുറമുഖ ഓഫീസിലേക്ക് നിലവാരമുള്ള എ3 ഫോട്ടോ കോപ്പിയർ മെഷീൻ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. റേഷനുകൾ മുദ്ര വെച്ച കവറിൽ പോർട്ട് ഓഫീസർ കോഴിക്കോട് എന്ന വിലാസത്തിൽ ഡിസംബർ 12ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി ലഭ്യമാക്കണം. കവറിന് പുറത്ത്  ക്വട്ടേഷൻ നമ്പർ സി1- 4214/2023 ബേപ്പൂർ തുറമുഖ ഓഫീസിലേക്ക് ഫോട്ടോ കോപ്പിയർ മെഷീൻ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് 0495-2414863.

 ടെണ്ടറുകൾ ക്ഷണിച്ചു

 ഗവ.ജി വി എച്ച് എസ് ഫോർ ഗേൾസ് നടക്കാവ് സ്കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിലെ ലാബ് ടെക്നീഷ്യൻ റിസർച്ച് ആൻഡ് ക്വാളിറ്റി കൺട്രോൾ ലാബിലേക്ക്  ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ലാബ് ഉപകരണങ്ങളുടെ വിശദമായ പട്ടിക സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ടെൻഡർ അടക്കം ചെയ്തിരിക്കുന്ന കവറിനു പുറത്ത് ലാബ് ടെക്നീഷ്യൻ റിസർച്ച് ആൻഡ് ക്വാളിറ്റി കൺട്രോൾ കോഴ്സ് എന്നും ലാബിലേക്കുള്ള ലാബ് ഉപകരണങ്ങളുടെ വിതരണം എന്നും രേഖപ്പെടുത്തേണ്ടതാണ്. അടങ്കൽ തുക : ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ്. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : ഡിസംബർ 11 ന്  ഉച്ചക്ക് രണ്ട് മണി. ലഭിക്കുന്ന  ടെൻഡറുകൾ ഡിസംബർ 12 ന്  രാവിലെ 10 മണിക്ക് തുറക്കുന്നതാണ്. 

ഗതാഗതം നിയന്ത്രിക്കും 

കോഴിക്കോട് എരഞ്ഞിമാവ് റോഡിൽ നവംബർ 29ന്  ബി എം ആൻഡ്  ബി സി പ്രവൃത്തി ആരംഭിക്കുന്നതിനാൽ പ്രസ്തുത പ്രവൃത്തി കഴിയുന്നതു വരെ ഈ റോഡിലൂടേയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്വൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

താലൂക്ക് വികസന സമിതി യോഗം 

2023 ഡിസംബർ മാസത്തെ കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ഡിസംബർ രണ്ടിന് രാവിലെ 11 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു.

മസൂർ പരിപ്പ് സ്റ്റോക്ക് വിവരങ്ങൾ പോർട്ടലിൽ വെളിപ്പെടുത്തണം

 കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രാലയം പുതുതായി രൂപീകരിച്ച  സ്റ്റോക്ക് മോണിറ്ററിംഗ്  പോർട്ടലിൽ (http: //fcainfloweb.nic.in/psp/) എല്ലാ മൊത്ത ചില്ലറ വ്യാപാരികളും ബിഗ് ചെയിൻ റീട്ടെയിലർമാരും അവരവരുടെ സ്ഥാപനങ്ങളിലെ മസൂർ പരിപ്പ് സ്റ്റോക്കിന്റെ വിവരങ്ങൾ വെളിപ്പെടുത്തുകയും എല്ലാ വെള്ളിയാഴ്ചയും അവ കൃത്യമായി അപ്ഡേറ്റ് ചെയ്യേണ്ടതുമാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. വീഴ്ച വരുത്തുന്നവർക്കെതിരെ 1955 ലെ അവശ്യ സാധന നിയമം വകുപ്പ് പ്രകാരം നിയമ നടപടി സ്വീകരിക്കും. 

വാക്ക്-ഇൻ-ഇന്റർവ്യൂ

മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന രണ്ടു മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേയ്ക്ക് (തൂണേരി, കൊടുവള്ളി ബ്ലോക്കുകളിൽ) കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ തസ്തികയിൽ നിയമനം നടത്തുന്നു. അപേക്ഷകർ ബിവിഎസ് സി ആന്റ് എഎച്ച് പാസ്സായവരും കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ഉള്ളവരായിരിക്കണം. താല്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയോടൊപ്പം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ബിരുദ സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ രേഖയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 29ന് രാവിലെ 10.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വച്ച് നടത്തുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

ക്യാമ്പ് സിറ്റിംഗ് 

കോഴിക്കോട് ലേബർ കോടതി പ്രിസൈഡിംഗ് ഓഫീസർ സതീഷ്കുമാർ എ ജി (ജില്ലാ ജഡ്ജ്) ഡിസംബർ 15ന്  പാലക്കാട് ആർഡിഒ കോടതി ഹാളിൽ തൊഴിൽ തർക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിംഗിൽ വിളിച്ചുവരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യുന്നതാണ്.

കംമ്പ്യൂട്ടർ പ്രോഗ്രാമറെ നിയമിക്കുന്നു.

ഐഎച്ച്ആർഡിയുടെ കീഴിൽ താമരശ്ശേരി കോരങ്ങാട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ദിവസവേതനാടിസ്ഥാനത്തിൽ കംമ്പ്യൂട്ടർ പ്രോഗ്രാമർ നിയമനം നടത്തുന്നു. നവംബർ 30ന്  രാവിലെ 10 മണിക്ക് നടത്തുന്ന അഭിമുഖത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികൾ നേരിട്ട് ഹാജരാവേണ്ടതാണ്. യോഗ്യത : ഏതെങ്കിലും ബിരുദവും പിജിഡിസിഎയും/ബിഎസ് സി കംമ്പ്യൂട്ടർ സയൻസ്/ തത്തുല്യ യോഗ്യത. പങ്കെടുക്കുന്നവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും കൊണ്ടുവരേണ്ടതാണ്. ഫോൺ നമ്പർ: 0495-2963244, 8547005025 

കുടിവെള്ളവിതരണം മുടങ്ങും 

താമരശ്ശേരി കയ്യേലിക്കൽ സ്ഥിതി ചെയ്യുന്ന വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിൽ മോട്ടോറിന്റെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നവംബർ 28 മുതൽ ഏഴ് ദിവസത്തേക്ക് പമ്പ് ഹൗസിൽ നിന്നും കുടിവെള്ള വിതരണം ഉണ്ടായിരിക്കുന്നതല്ലെന്നു അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. 

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഒഴിവ് 

പാലക്കാട് ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഹിന്ദി (ജൂനിയർ) തസ്തികയിൽ ഭിന്നശേഷി - കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. ശമ്പളം : 45600-95600 രൂപ. പ്രായം : 2023 ജനുവരി ഒന്നിന്  40 വയസ്സ് കവിയാൻ പാടില്ല (നിയമാനുസൃത വയസ്സിളവ് സഹിതം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സര്ട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ നാലിന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, അടുത്തുള്ള ടൌൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാക്കേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻഓസി ഹാജരാക്കേണ്ടതാണ്.

ലോഗോ ക്ഷണിക്കുന്നു 

വിനോദസഞ്ചാരവും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ടൂറിസം സേവനങ്ങളും വികസനവും പ്രമോഷനും ഉൾപ്പെടുന്ന സുസ്ഥിരവും
ഉത്തരവാദിത്തമുള്ളതുമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനുള്ള സമഗ്രമായ ദൗത്യമാണ് സ്വദേശ് ദർശൻ പദ്ധതി. സ്വദേശ് ദർശൻ 2.0 സ്കീമിന് കീഴിൽ വികസനത്തിനായി 19 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 34 സ്ഥലങ്ങൾക്കൊപ്പം കോഴിക്കോട്ടെ ബേപ്പൂർ നിയോജക മണ്ഡലത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. ആയതിന്റെ ഭാഗമായി ബേപ്പൂർ ഡെസ്റ്റിനേഷന് വേണ്ടി ലോഗോ സൃഷ്ടികൾ ക്ഷണിക്കുന്നു . ഓൺലൈൻ മുഖാന്തിരം ആണ് സൃഷ്ടികൾ സ്വീകരിക്കുക . തിരഞ്ഞെടുത്ത ലോഗോയ്ക്ക് നൽകുന്നതാണ്.സൃഷ്ടികൾ info@dtpckozhikode.com എന്ന ഇ-മെയിൽ അഡ്രസ്സിലേക്ക് നവംബർ 29 രാവിലെ 10 മണി മുതൽ ഡിസംബർ ആറ് വൈകീട്ട് അഞ്ച് മണി വരെ സമർപ്പിക്കാവുന്നതാണ്. സമർപ്പിക്കുന്ന ഡിസൈനുകൾ പിഡിഎഫ്  വെക്റ്റർ ഫോർമാറ്റിൽ ആയിരിക്കണം. ലോഗോയുടെ ആശയം വിശദീകരിക്കണം. ഒരാൾക്ക് പരമാവധി ഡിസൈനുകൾ സമർപ്പിക്കാവുന്നതാണ്. ഫോൺ : 0495-2720012 

സ്റ്റാഫ് നഴ്സ് നിയമനം 

ഗവ മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് (KASP) കീഴിൽ സ്റ്റാഫ് നഴ്‌സിന്റെ ഒഴിവിലേക്ക് 760  രൂപ പ്രതിദിന വേതനാടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ നാലിന് രാവിലെ 11 മണിക്ക് ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.

Post a Comment

Previous Post Next Post