സംസ്ഥാന മന്ത്രിസഭ പുനഃസംഘടനയിൽ ഇന്ന് അന്തിമതീരുമാനത്തിന് സാധ്യത. എൽ.ഡി.എഫ് യോഗം ഉച്ചതിരിഞ്ഞ്.

സംസ്ഥാന മന്ത്രിസഭ പുനഃസംഘടനയിൽ അന്തിമതീരുമാനം ഇന്ന് ഉണ്ടായേക്കും. ഉച്ചതിരിഞ്ഞ്  ചേരുന്ന എൽഡിഎഫ് യോഗം ഇക്കാര്യം ച‍ര്‍ച്ച ചെയ്യും. സിപി.എം സംസ്ഥാന സെക്രട്ടറിയേറ്റും ഇന്ന് ചേരുന്നുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ  ധാരണപ്രകാരം നവംബ‍ര്‍ 25 നകമാണ് മന്ത്രിസഭ പുനഃസംഘടന നടക്കേണ്ടത്. ഗതാഗത മന്ത്രി ആന്റണി രാജുവും, തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍ കോവിലും മാറി, കെ ബി ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുമെന്നാണ് എൽ.ഡി.എഫിലെ മുൻധാരണ.


Post a Comment

Previous Post Next Post