തിന്മയുടെ മേല്‍ നന്മ വിജയം നേടിയതിന്റെ സ്മരണയില്‍ ദീപാവലിക്കൊരുങ്ങി നാടും നഗരവും. സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിന് സമയക്രമീകരണം ഏര്‍പ്പെടുത്തിയിട്ടു ണ്ടെങ്കിലും വിപണികള്‍ സജീവമാണ്. ദീപാവലിക്കു പൊലിമ പകരാൻ വിവിധ വർണങ്ങളിലും വലുപ്പത്തിലുമുള്ള പടക്കങ്ങളും വൈവിധ്യമാർന്ന മധുര പലഹാരങ്ങളും സംസ്ഥാനത്തെ തെരുവുകളെ വർണാഭമാക്കിത്തുടങ്ങി.
പടക്ക വിൽപന കേന്ദ്രങ്ങളും തുണിക്കടകളുമടക്കമുള്ള കച്ചവട സ്ഥാപനങ്ങളിലെല്ലാം കഴിഞ്ഞ ആഴ്ച മുതൽ തിരക്കാണ്. ഉത്തരേന്ത്യയില്‍ ധൻതേരസ് ഉത്സവത്തോടെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കമായി.
സ്വർണ്ണം, വെള്ളി, പുതിയ പാത്രങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനുള്ള ശുഭദിനമായാണ് ധന്‍ തേരസിന കണക്കാക്കുന്നത്. വീട്ടുപകരണങ്ങളും വാഹനങ്ങളും വാങ്ങാനും ഈ ദിനം അനുയോജ്യമാണെന്നാണ് വിശ്വാസം.
Post a Comment