കേന്ദ്രസര്‍ക്കാര്‍ റോസ്ഗാര്‍ മേളയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 51,000 പേര്‍ക്ക് ഓണ്‍ലൈനായി നിയമനപത്രം കൈമാറും. തിരുവനന്തപുരത്തും കൊച്ചിയിലും നടക്കുന്ന മേളകളില്‍ കേന്ദ്ര സഹമന്ത്രിമാര്‍ പങ്കെടുക്കും.

കേന്ദ്രസര്‍ക്കാരിന്റെ  റോസ്ഗാര്‍ മേളയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 51,000 പേര്‍ക്ക് നിയമനപത്രം കൈമാറും. വിദൂര ദൃശ്യ സംവിധാനത്തിലൂടെ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി പുതിയതായി നിയമനം ലഭിക്കുന്ന യുവജനങ്ങളെ അഭിസംബോധന ചെയ്യും.

രാജ്യത്തെ 37 കേന്ദ്രങ്ങളിലാണ് ഇന്ന് റോസ്ഗാര്‍ മേള സംഘടിപ്പിക്കുന്നത്. കേന്ദ്ര സഹമന്ത്രിമാരായ ഭാരതി പ്രവീണ്‍ പവാര്‍ തിരുവനന്തപുരത്തും എ.നാരായണ സ്വാമി എറണാകുളത്തും പരിപാടിയില്‍ സംബന്ധിക്കും. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വകുപ്പുകളിലാണ് നിയമനം നല്‍കുന്നത്.

Post a Comment

Previous Post Next Post