റോസ്ഗാര്‍ മേളയിലൂടെ രാജ്യത്തെ 51,000 യുവജനങ്ങള്‍ക്ക് പ്രധാനമന്ത്രി നാളെ നിയമനപത്രം കൈമാറും. തിരുവനന്തപുരത്തും, കൊച്ചിയിലും സംഘടിപ്പിക്കുന്ന തൊഴില്‍ മേളകളില്‍ കേന്ദ്ര മന്ത്രിമാര്‍ പങ്കെടുക്കും.

കേന്ദ്രസര്‍ക്കാരിന്റെ റോസ്ഗാര്‍ മേളയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ 51,000 പേര്‍ക്ക് നിയമനപത്രം കൈമാറും. പുതിയതായി നിയമനം ലഭിക്കുന്ന യുവജനങ്ങളെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്യും. രാജ്യത്തെ 37 കേന്ദ്രങ്ങളിലാണ് റോസ്ഗാര്‍ മേള സംഘടിപ്പിക്കുന്നത്.

 കേരളത്തില്‍, കൊച്ചിയിലും തിരുവനന്തപുരത്തും നാളെ ഉച്ചതിരിഞ്ഞ് റോസ്ഗാര്‍ മേളകള്‍ നടക്കും. കേന്ദ്ര സഹമന്ത്രിമാരായ എ നാരായണ സ്വാമിയും, ഭാരതി പ്രവീണ്‍ പവാറും മേളകളില്‍ പങ്കെടുത്ത് നിയമനപത്രങ്ങള്‍ കൈമാറും. 

Post a Comment

Previous Post Next Post