ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ ഹരിത സമൃദ്ധി പദ്ധതിക്ക് തുടക്കമായി.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവനും സംയുക്തമായി നടത്തുന്ന ഹരിത സമൃദ്ധി പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കുന്ന വാർഡുകളിൽ മുഴുവൻ വീടുകളിലും വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഹരിത കേരളം മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ഹരിതസമൃദ്ധി. ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് കൃഷിഭവന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. വാർഡുകളിലെ മുഴുവൻ വീടുകളിലും പച്ചക്കറി തൈകൾ വിത്തുകൾ എന്നിവ നടും.

പനായി ജി എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ചംകണ്ടി അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ഫൈസൽ പച്ചക്കറി തൈ വിതരണം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ എസ് ശുഭശ്രീ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി എൻ അശോകൻ, എം ശ്രീജ, ഉമ മഠത്തിൽ, ജനപ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post