തുടര്‍ച്ചയായ നാലാം ദിവസവും കോഴിക്കോട് ജില്ലയില്‍ നിപാ രോഗബാധയില്ല. ഇന്നലെ 49 സാമ്പിളിന്റെ ഫലംകൂടി നെഗറ്റീവായി. ചികിത്സയിലുള്ള നാലുപേരുടെ ആരോഗ്യനില തൃപ്തികരമാണ്. ആദ്യം നിപാ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തിലുള്ളവരുടെയെല്ലാം പരിശോധനാ ഫലം നെഗറ്റീവ് ആണ്. ആദ്യരോഗിക്ക് എവിടെനിന്നാണ് രോഗം വന്നതെന്ന് പരിശോധിക്കുന്നുണ്ടെന്നും മന്ത്രി വിണാ ജോര്‍ജ് പറഞ്ഞു.
നിയന്ത്രിതമേഖലകളായി പ്രഖ്യാപിച്ച കോഴിക്കോട് കോര്‍പറേഷന്‍, ഫറോക്ക് നഗരസഭ വാര്‍ഡുകളില്‍ നിയന്ത്രണം തുടരും. കോഴിക്കോട്ട് മൂന്നാം തവണയും നിപാ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം സിറോ സര്‍വെയ്ലന്‍സ് പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വിശദ പദ്ധതിരേഖ തയ്യാറാക്കാന്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടെന്നും വൈറസിനെതിരെ വ്യക്തികളിലുണ്ടായ പ്രതിരോധശേഷിയും പഠനത്തിന്റെ ഭാഗമാക്കുമെന്നും അദ്ദേഹം അറിയിച്ചു. മൊബൈല്‍ വായ്പാ ആപ്പുകളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കും. ഇക്കാര്യത്തില്‍ സംസ്ഥാനത്ത് പൊലീസ് ശക്തമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post a Comment