ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് നാളെ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തുടക്കം. ഉദ്‌ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ്,
ബാംഗ്ലൂർ എഫ്.സിയെ നേരിടും. ഐ.എസ് എല്ലിന് തുടക്കമാകുന്നതോടെ ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് കൊച്ചി മെട്രോ അധിക സർവ്വീസ് നടത്തും. ഏഴ് മിനിറ്റിന്റെ ഇടവേളയിൽ, മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30 വരെ സർവീസ് ഉണ്ടാകും. രാത്രി പത്ത് മണി മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവുണ്ടായിരിക്കുമെന്ന് കൊച്ചി മെട്രോ അറിയിച്ചു.
Post a Comment