സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഡയറക്ടർ അരുൺകുമാർ സിൻഹ അന്തരിച്ചു. പുലർച്ചെ ഹരിയാനയിലെ ഗുരുഗ്രാമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 1987 ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു. കേരളത്തില്‍ എ.ഡി.ജി.പി. പദവിയിൽ ഇരിക്കവെയാണ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ എസ്.പി.ജി. ഡയറക്ടറായി നിയമിച്ചത്.
അരുൺകുമാർ സിൻഹയുടെ വിയോഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും, മുഖ്യമന്ത്രി പിണറായി വിജയനും കേരളാ പോലീസും അനുശോചനം രേഖപ്പെടുത്തി.
Post a Comment