ഓണം പ്രമാണിച്ച് സംസ്ഥാന ജീവനക്കാർക്കും പെന്‍ഷന്‍ കാര്‍ക്കും ബോണസും ഉത്സവബത്തയും അനുവദിച്ചു.




ഓണം പ്രമാണിച്ച് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകും. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവ ബത്ത 1,000 രൂപയാണ്. ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട്‌ ടൈം - കണ്ടിൻജന്റ് ഉൾപ്പെടെ യുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6,000 രൂപയാണ്. കഴിഞ്ഞ വർഷം ഉത്സവബത്ത ലഭിച്ച കരാർ - സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കും. മന്ത്രി കെ എന്‍ ബാലഗോപാല്‍ സമൂഹ മാധ്യമത്തിലൂടെ യാണ് ഇക്കാര്യം അറിയിച്ചത്.

Post a Comment

Previous Post Next Post