77-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കേരളവും ഒരുങ്ങി. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. വിവിധ സേനാ വിഭാഗങ്ങൾ, സൈനിക് സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, അശ്വാരൂഢ പോലീസ്, എൻ.സി.സി, സ്കൌട്ട് ആന്റ് ഗൈഡ്സ് തുടങ്ങിയവർ പരേഡിൽ അണിനിരക്കും. തുടർന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശം നൽകും. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ ദേശീയപതാക ഉയർത്തും. സ്വാതന്ത്ര്യദിനത്തോട് അനു ബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്.

Post a Comment